ജന്മനാ എല്ലുകൾക്ക് സ്വാധീനക്കുറവ് സംഭവിച്ച മകളെ മാതാപിതാക്കൾ തളർത്തിയില്ല. അവളെ വീൽച്ചെയറിൽ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് അയച്ചു, ഒപ്പം തണലായി നിന്നു.
2/ 7
ശാരദ വീട്ടുകാർക്കൊപ്പം - കോട്ടൺ ഹിൽ സ്കൂളിൽ നിന്ന് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കിയ കൂട്ടുകാരുടെ ചാരുവെന്ന ശാരദ ബിരുദ, ബിരുദാനന്തര പഠനങ്ങൾ പൂർത്തീകരിച്ചത് ഗവ. വിമൻസ് കോളേജിൽ നിന്നായിരുന്നു.
3/ 7
ശാരദ അധ്യാപകർക്ക് ഒപ്പം - അതിനുശേഷം കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എം.ഫിൽ പൂർത്തിയാക്കി. ഒരു വർഷം വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്തു. ഇപ്പോൾ കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വകുപ്പിന് കീഴിൽ ഭിന്നശേഷി പഠനത്തിൽ (Disability Studies) ഗവേഷണം നടത്തുകയാണ് ശാരദ.
4/ 7
വിദ്യാർത്ഥികൾക്കൊപ്പം: എം.ഫിൽ പൂർത്തിയാക്കിയ ശേഷം ഒരു വർഷം വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്തു.
5/ 7
ശാരദ വിദ്യാർഥിക്കൊപ്പം
6/ 7
കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വകുപ്പിലെ ഗവേഷകർക്ക് ഒപ്പം ശാരദ - ഗവേഷണം നടത്തുന്ന കേരള സർവകലാശാല പോലും വീൽച്ചെയർ ഫ്രണ്ട്ലി അല്ലാത്തതിനാൽ പലപ്പോഴും പല കോൺഫറൻസുകൾ നടക്കുമ്പോൾ മുകളിലത്തെ നിലകളിൽ നടക്കുന്ന സെഷനുകളിൽ ഒന്നും പങ്കെടുക്കാൻ കഴിയാറില്ല.
7/ 7
കഴിഞ്ഞയിടെ ബംഗളൂരുവിലെ ക്രിസ്തു ജയന്തി ഓട്ടോണമസ് കോളേജിൽ ഹ്യുമാനിറ്റീസ് വിഭാഗം സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുക്കാൻ പോയത് ശാരദയ്ക്ക് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു. വീൽച്ചെയർ ഫ്രണ്ട്ലി ആയ ക്രിസ്തുജയന്തി കോളേജിൽ എത്തിയ ശാരദയ്ക്ക് സന്തോഷത്തിനൊപ്പം തന്നെ അത്ഭുതവുമായിരുന്നു.