ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ഒരു പെൺകുട്ടി പറയുമ്പോൾ അതിനെ അവഗണിക്കരുതെന്ന് ഡോ. ഷിനു ശ്യാമളൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിനു ശ്യാമളൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്ടം ഉപയോഗിക്കണമെന്ന് ഒരു പെൺകുട്ടി പറയുമ്പോൾ 'അതെന്താ എന്നെ വിശ്വാസം ഇല്ലേ' എന്ന് പുരുഷൻമാർ പറയുന്നത് അജ്ഞത കൊണ്ടായിരിക്കുമെന്നും ഷിനു പറയുന്നു.