നവീകരിച്ച റോഡിൽ ഭാരവാഹനങ്ങൾക്ക് അപകട വളവുകളിൽ വേഗത നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് തുരങ്കം നിർമ്മിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
കോട്ടയം: മേലുകാവിൽ നിന്ന് മുട്ടത്തേക്ക് (Melukavu-Muttom) കുതിരാൻ (Kuthiran) മാതൃകയിൽ തുരങ്കപാത നിർമിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് (Shone George) ആവശ്യപ്പെട്ടു.
2/ 8
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മേലുകാവ്, കാഞ്ഞിരം കവല, മുട്ടം പ്രദേശത്ത് മാത്രമായി ഇരുപതിലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷോൺ ജോർജ് ആവശ്യവുമായി രംഗത്തെത്തിയത്.
3/ 8
കാലത്തിന് അനുസരിച്ച് നവീകരിച്ച റോഡിൽ ഭാരവാഹനങ്ങൾക്ക് അപകട വളവുകളിൽ വേഗത നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് തുരങ്കം നിർമ്മിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
4/ 8
കഴിഞ്ഞദിവസവും പാണ്ഡ്യൻമാവ് വളവിൽ അപകടം ഉണ്ടാവുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
5/ 8
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കിഴക്കൻ മലയോര മേഖലയിലെ മേലുകാവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി നഗരങ്ങളുടെ വികസനം കൂടി യാഥാർഥ്യമാകുമെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
6/ 8
മലബാർ മേഖലയിൽ നിന്നും എത്തുന്ന ശബരിമല തീർഥാടകർക്കും ഈ പാത വളരെയേറെ ഗുണം ചെയ്യും.
7/ 8
ഇതിനൊപ്പം കേന്ദ്ര സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ തുടങ്ങനാട് സ്ഥാപിക്കുന്ന സ്പൈസസ് പാർക്ക് കൂടി വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കത്തിനും തുരങ്കപാത ഉപകരിക്കും.
8/ 8
പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഷോൺ ജോര്‍ജ് നിവേദനം നൽകി.