ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൃഷിക്ക് ആവശ്യമായ വിത്ത്, തീറ്റ എന്നിവ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതും തൊഴിലാളികളെ ലഭിക്കാത്തതുമാണ് ചെമ്മീൻ കൃഷിയിൽ നഷ്ടമുണ്ടാകാൻ കാരണം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ ചെമ്മീൻ കൃഷി സംസ്ഥാനത്ത് മുൻ വർഷത്തേക്കാൾ 30 ശതമാനം കുറഞ്ഞു.