ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യുഎസിൽനിന്നാണ് പണം ക്രഡിറ്റ് ആയതെന്നു സാരംഗ് പറയുന്നു. കഴിഞ്ഞ കുറച്ചുദിവസമായി പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിൽ നിരാശരായിരുന്നു നിർവാന്റെ മാതാപിതാക്കളും ആ കുരുന്നിനെ സ്നേഹിക്കുന്നവരുമൊക്കെ. എന്നാൽ പൊടുന്നനെ അവർക്ക് മുന്നിൽ പ്രതീക്ഷയുടെ വെളിച്ചമായി എത്തുകയായിരുന്നു ആ അജ്ഞാതൻ.
നിർവാന് വേണ്ടി സഹായം തേടി രംഗത്തെത്തിയിട്ട് ഒരു മാസത്തിലേറെ ആയിട്ടും അവരുടെ ലക്ഷ്യം അകലെയായിരുന്നു. മാധ്യമങ്ങളിൽ നിരന്തരം വാർത്തയും സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേർ പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് രണ്ട് വയസാകുന്നതിന് മുമ്പ് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തണം എങ്ങിൽ മാത്രമെ ഫലമുണ്ടാകുകയുള്ളു. നിർവാന് രണ്ടുവയസാകാൻ ഇനി മാസങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളു.