കോഴിക്കോട് കാരശേരി മലയിലും സോയിൽ പൈപ്പിങ്ങ് പ്രതിഭാസം. പൈക്കാടൻ മലയിലാണ് ഭൂമിക്കടിയിൽ നിന്ന് കളിമണ്ണ് പുറത്തു വരുന്നത്.
2/ 6
സോയിൽ പൈപ്പിങ് ഉരുൾപ്പൊൽ സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
3/ 6
ശക്തമായ മഴക്ക് പിന്നാലെ കാരശേരി പൈക്കാടൻ മലയിൽ മണ്ണിനടിയിൽ നിന്നും കുഴമ്പു രൂപത്തിൽ ചെളിമണ്ണ് പുറത്തു വരികയാണ്.
4/ 6
മേൽ മണ്ണിന്നും അടിയിലെ പാറയ്ക്കുമിടയിലുള്ള ചെളിമണ്ണാണ് പുറത്തു വരുന്നത്. ഇന്ന് രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
5/ 6
ഭൂമിക്കുള്ളിലെ കളിമണ്ണ് പുറത്തു വരുന്നത് വലിയ മണ്ണിടിച്ചിലിനിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൈക്കാടൻ മലക്ക് തൊട്ടടുത്ത് വൻകിട ക്വാറി പ്രവർത്തിക്കുന്നുണ്ട്.
6/ 6
മേപ്പാടി പുത്തുമലയിൽ ദുരന്തത്തിന് കാരണം സോയിൽ പൈപ്പിങ്ങ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിഭാസത്തെക്കുറിച്ച് വിശദമായ പ0നം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.