ആരോഗ്യമന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശവും തുടര്‍വിവാദങ്ങളും രാഷ്ട്രീയവിഷയമായി നിലനിര്‍ത്തുകയാണ് സിപിഎം. ഇന്നലെ ജനാധിപത്യ മഹിള അസോസിയേഷൻ മുല്ലപ്പള്ളിയുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ പ്രതിരോധിക്കാന്‍ വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.