പാലക്കാട് ലഹരിമുക്തി ചികിത്സയിലായിരുന്ന യുവാവ് വെടിയേറ്റു മരിച്ചനിലയിൽ; മരിച്ചത് പഞ്ചായത്തിലെ ഇടതു സ്ഥാനാർത്ഥിയുടെ മകൻ
വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മൃതദേഹത്തിൻ്റെ സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു.
News18 Malayalam | December 1, 2020, 7:22 PM IST
1/ 5
പാലക്കാട്: ലഹരി വിമുക്തി ചികിത്സയിലായിരുന്ന യുവാവിനെ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പട്ടഞ്ചേരി സ്വദേശി അജിത്താണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ ഇടതു സ്ഥാനാർത്ഥി കല്യാണിക്കുട്ടിയുടെ മകനാണ് അജിത്. 31 വയസായിരുന്നു.
2/ 5
ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മൃതദേഹത്തിൻ്റെ സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു.
3/ 5
അജിത്തിന്റെ പിതാവ് രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പോലിസ് പറഞ്ഞു. ചിറ്റിലഞ്ചേരിയിലെ ലഹരി വിമുക്തകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത് നാലു ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ തന്നെ കഴിഞ്ഞ അജിത് പുറത്തേയ്ക്കൊന്നും പോയിരുന്നില്ല.
4/ 5
സ്ഥാനാർത്ഥിയായ അമ്മ കല്യാണിക്കുട്ടിയും പിതാവ് രാജനും തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പ്രചാരണം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അജിതിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ വെടിയേറ്റ പാടുണ്ടായിരുന്നു.
5/ 5
മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡിവൈ.എസ്.പി പി ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.