കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും അധികം കൈയടി നേടിയത് ആരോഗ്യ പ്രവർത്തകരും പൊലീസുമാണ്.
2/ 11
അവർക്ക് വരയിലൂടെ ആദരമർപ്പിക്കുകയാണ് നഴ്സിംഗ് വിദ്യാർഥി സൂരജ്.
3/ 11
കോവിഡ് എന്ന രോഗത്തിനെതിരെ നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ , മറ്റ് ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ ഇവരൊക്കെ സ്വന്തം ജീവൻ പോലും പണയം വച്ചാണ് പ്രവർത്തിക്കുന്നത്. അതാണ് വരച്ചു കാട്ടുന്നതെന്ന് സൂരജ് പറയുന്നു.
4/ 11
കൊവിഡിനെ തടയാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരും ആളുകളെ പുറത്തിറങ്ങാതെ തടയുന്ന പൊലീസും. ഇതാണ് ശ്രദ്ധേയമായ ഒരു ചിത്രം.
5/ 11
ഇതിനകം സൂരജിന്റെ കോവിഡ് ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.
6/ 11
മലേഷ്യൻ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലും സിനിമാ താരങ്ങളും വി.കെ. പ്രശാന്ത് എം എൽ എയുമൊക്കെ ഈ ചിത്രം ഷെയർ ചെയ്തു.
7/ 11
രണ്ടു വർഷമായിട്ട് പെൻ ഡ്രോയിങ്ങിലാണ് സൂരജ് ശ്രദ്ധിക്കുന്നത്. മുപ്പതോളം ചിത്രങ്ങൾ ഇതിനകം വരച്ചു കഴിഞ്ഞു.
8/ 11
സമകാലിക പ്രസക്തിയുള്ള സാമൂഹിക പ്രശ്നങ്ങളെ പറ്റിയുള്ള ചിത്രങ്ങളാണ് വരയ്ക്കാൻ ശ്രമിക്കാറുള്ളതെന്നും സൂരജ് പറയുന്നു.