കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ പ്രവേശനം നൽകും. വിർച്ച്വൽ ക്യൂ വഴിയാണ് ദർശനത്തിന് സൗകര്യം നൽകുക. കാടാമ്പുഴ ദേവസ്വം വെബ്സൈറ്റായ www.kadampuzhadevaswom.com വഴിയാണ് ദർശനത്തിന് ടോക്കൺ ബുക്ക് ചെയ്യേണ്ടത്
2/ 3
രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സന്ദർശന സമയം അനുവദിച്ചിരിക്കുന്നത്. മുട്ടറുക്കൽ വഴിപാടിന് നാളികേരത്തിന്റെ വില ഉൾപ്പെടെ ദേവസ്വം കൗണ്ടറിൽ നൽകണം. ഭക്തജനങ്ങൾ കൊണ്ടുവരുന്ന നാളികേരം സ്വീകരിക്കില്ല
3/ 3
നിവേദ്യ പ്രസാദങ്ങളും നൽകില്ലെന്ന് കാടാമ്പുഴ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പൂർണ്ണമായും കോവിഡ് സുരക്ഷാ മുൻകരുതലുകളും നിബന്ധനകളും പാലിച്ചു കൊണ്ടാകും ദർശനത്തിന് അവസരം നൽകുക