കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള. വിശ്വാസികള്‍ക്ക് അനുകൂലമായി നിയമനിര്‍മാണം നടത്താന്‍ ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.