തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് മെഡിക്കൽ ബോർഡ്. 72 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും അതിനാൽ ട്രോമാ ഐസിയുവിൽ തുടരുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
2/ 5
ജില്ലാ ജയിലിൽ പ്രവേശിപ്പിക്കാതെ മെഡിക്കൽ കോളജിൽ എത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രത്യേക സെല്ലിൽ നിന്ന് ഇന്നലെ തന്നെ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിലെ ട്രോമാ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
3/ 5
ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ 5 അംഗ മെഡിക്കൽ ബോർഡിനെ നിയോഗിച്ചു. ശ്രീറാമിന് 72 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.
4/ 5
ശ്രീറാം മാനസിക പിരിമുറുക്കത്തിലാണെന്നും, അതിനാൽ മാനസിക രോഗ വിദഗ്ധന്റ സേവനം ഉടൻ ലഭ്യമാക്കും. എം ആർ ഐ, അബ്ഡോമൻ സി ടി സ്കാനുകളുടെ ഫലം വന്ന ശേഷം മെഡിക്കൽ ബോർഡ് വീണ്ടും ചേരും.
5/ 5
എന്നാൽ, ആശുപത്രിയിൽ ശ്രീറാമിന് പ്രത്യേക പരിഗണന ലഭിച്ചിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.ജയിലിൽ പോകുന്നത് ഒഴിവാക്കാൻ നാടകമാണ് നടക്കുന്നതെന്ന് ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശാനുസരണം മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.