കോഴിക്കോട് കായണ്ണ എച്ച്എസ്എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ എസ്എസ്എൽസി ഉത്തരക്കടലാസുകളാണ് വഴിയില്‍ വീണത്
2/ 7
ഇന്നലെ നടന്ന മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരപ്പേപ്പര്‍ കെട്ടാണ് സ്കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. കുറ്റിവയലിന് സമീപം പേപ്പര്‍ കെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരന് സമീപത്തെ കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു
3/ 7
പരീക്ഷ കഴിഞ്ഞതിന് ശേഷം മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കുന്നതിനായി പോസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് വീണതെന്നാണ് വിശദീകരണം
4/ 7
അച്ചടക്ക നടപടി വേണമെന്ന് രക്ഷിതാക്കളും നാട്ടുകാരും രേഖാമൂലം ആവശ്യപ്പെട്ടു. ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ സ്കൂളിലെത്തി അന്വേഷണം നടത്തി
5/ 7
ഓഫീസ് അസിസ്റ്റന്റ് സിബിയെ സസ്പെന്‍ഡ് ചെയ്തതായി ഡിഡിഇ അറിയിച്ചു.
6/ 7
പരീക്ഷ ചീഫിനെയും ഡെപ്യൂട്ടീ ചീഫിനെയും മാറ്റി നിർത്താനും തീരുമാനിച്ചു. സംഭവത്തിൽ വീഴ്ച ഉണ്ടായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ന്യൂസ് 18നോട് പറഞ്ഞു
7/ 7
സ്കൂളില്‍ പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരപ്പേപ്പറുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു