നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. കൂടുതല്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലുലു മാളിന്റെ നിർമാണവുമായി ബന്ധപ്പെട്ട 670 തൊഴിലാളികളാണ് ക്യാമ്പിൽ കഴിയുന്നത്. രണ്ട് ദിവസം മുമ്പും സ്ഥലത്ത് സമാനമായ പ്രശ്നമുണ്ടായിരുന്നു. തൊഴിലാളികൾക്ക് വേതനം അടക്കമുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ലെന്ന് കരാറുകാരൻ നവീൻ വ്യക്തമാക്കി.