BREAKING: സ്കൂളിൽ വിദ്യാർഥിക്ക് വീണ്ടും പാമ്പുകടിയേറ്റു
ചാലക്കുടി സിഎംഐ കാർമൽ സ്കൂൾ വിദ്യാർഥിയായ ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. ..
News18 Malayalam | November 26, 2019, 5:36 PM IST
1/ 3
തൃശൂർ: സ്കൂളിൽ വീണ്ടും വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ചാലക്കുടി സിഎംഐ കാർമൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. സ്കൂൾ ഗ്രൗണ്ടിൽവെച്ചാണ് പാമ്പ് കടിയേറ്റത്. (പ്രതീകാത്മക ചിത്രം)
2/ 3
ഒമ്പതുകാരനായ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ രക്തപരിശോധനകൾ തുടരുകയാണ്.(പ്രതീകാത്മക ചിത്രം)
3/ 3
വയനാട് ബത്തേരി സർവജന സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽവെച്ച് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവം കേരളത്തിൽ വലിയ വിവാദം ഉണ്ടാക്കിയിരുന്നു.