ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. കായംകുളത്ത് വാർത്താസമ്മേളനത്തിലാണ് തുഷാറിനും കുടുംബത്തിനും എതിരെ രൂക്ഷവിമർശനവുമായി സുഭാഷ് വാസു എത്തിയത്. ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു ആരോപിച്ചു.