65 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ ആകുമെന്നുള്ളതാണ് ഉള്ളി കൃഷിയുടെ പ്രത്യേകത. നന നന്നായി വേണം. വരമ്പൊരുക്കിയാണ് ഉള്ളി പാകിയത്. അടിവളം പ്രധാനമാണ്. ചാണകവും കോഴി വളവും ഉപയോഗിച്ചുള്ള കമ്പോസ്റ്റ് ആദ്യഘട്ടത്തിൽ വരമ്പ് ഒരുക്കുമ്പോൾ തന്നെ നൽകണം. ഒരു മാസം കഴിഞ്ഞ് കള പറിക്കുന്നതിനൊപ്പം ചാരവും കോഴി വളവും മിക്സ് ചെയ്ത് ചുവട്ടിൽ ഉപയോഗിക്കാം . മുപ്പതാം ദിവസം നൽകുന്നതാണ് നല്ലത്.