കോഴിക്കോട്: ഹിന്ദുത്വ അജണ്ടയുടെ ഉല്‍പ്പന്നമായ ലൗ ജിഹാദിനെ ക്രൈസ്തവ സഭകളും പിന്തുടരുന്നത് ദുഃഖകരമാണെന്ന് പ്രമുഖ സാംസ്ക്കാരിക വിമർശകനായ ഡോ. സുനില്‍ പി ഇളയിടം. ക്രൈസ്തവ സഭകള്‍ ഇടപെടേണ്ട ഒരു പാട് കാര്യങ്ങള്‍ വേറെയുണ്ടെന്നിരിക്കെ ഹിന്ദു അജണ്ടക്ക് കീഴടങ്ങണോയെന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് കേരള ലിറ്റററി ഫെസ്റ്റിനെത്തിയ സുനില്‍ പി ഇളയിടം ന്യൂസ് 18 നോട് പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്ന ആരോപണവുമായി സിറോ മലബാർ സഭ സിനഡ് രംഗത്തെത്തിയിരുന്നു. ഐ എസിലേക്ക് റിക്രൂട്ട് ചെയപ്പെട്ട പെൺകുട്ടികളിൽ പകുതിയിലധികവും ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവർത്തനം നടത്തുന്നത്. ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചാൽ പോലീസ് ഗൗരവത്തോടെ ഇടപെടുന്നില്ലെന്നും സമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശനമായി കണക്കാക്കി പോലീസ് സത്വര നടപടി സ്വീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു