പത്തനംതിട്ട: തനിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോന്നിയിലെ എൻഡിഎ സ്ഥാനാഥി കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിന് പിന്നിൽ സിപിഎമ്മാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ വീഡിയോ മനപ്പൂർവ്വം പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ന്യൂസ് 18 നോട് പറഞ്ഞു.