ഐ എസിലേക്ക് റിക്രൂട്ട് ചെയപ്പെട്ട പെൺകുട്ടികളിൽ പകുതിയിലധികവും ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകമെന്നും വ്യക്തമാക്കുന്നുണ്ട്.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അണ്ടർ സെക്രട്ടറി എ. സെൻഗുപ്തയാണ് കമ്മീഷനു വേണ്ടി വിശദീകരണം ആവശ്യപ്പെട്ടത്. കേരളത്തിലെ മത സൗഹാർദ്ദത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് വളർന്നു വരുന്നതിൽ ആശങ്കയുണ്ടെന്നാണ് സിറോ മലബാർ സഭ സിനഡ് പ്രമേയത്തിൽ പറഞ്ഞത്. ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായാണ് ലൗ ജിഹാദ് നടക്കുന്നതെന്നും ഭീകര സംഘടനയിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തവരുടെ കണക്കെടുത്താൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് മതം മാറ്റി കൊണ്ടുപോയതാണെന്നും സിനഡ് ചൂണ്ടി കാണിച്ചിരുന്നു.
പ്രണയം നടിച്ച് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവർത്തനം നടത്തുന്നത്. ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചാൽ പോലീസ് ഗൗരവത്തോടെ ഇടപെടുന്നില്ലെന്നും സമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശനമായി കണക്കാക്കി പോലീസ് സത്വര നടപടി സ്വീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ.