ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിടാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തു.
2/ 5
കേസന്വേഷണം വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശം കിട്ടിയെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി
3/ 5
നേരത്തെ ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറാമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
4/ 5
അന്വേഷണം സിബിഐക്ക് വിടാവുന്നതല്ലേ എന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ചോദിച്ചിരുന്നു. സംഭവത്തിൽ മദ്രാസ് ഐഐടിക്കു മുന്നില് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.
5/ 5
ഫാത്തിമയുടെ അച്ഛൻ പ്രധാനമന്ത്രിയെ കണ്ട് സബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. നവംബർ 9നാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എത്രയും വേഗം നീതീ കിട്ടണമെന്ന് ഫാത്തിമയുടെ അച്ഛൻ ലത്തീഫ് പ്രതികരിച്ചു