ചെന്നൈ: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് വെതർമാൻ. ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെമുതൽ കേരളത്തിൽ കനത്ത മഴ പെയ്യും.
2/ 7
കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറായി 100 മില്ലിമീറ്ററിൽ കുറയാതെയുള്ള മഴ ലഭിക്കുന്നുണ്ട്.
3/ 7
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ഏറ്റവുമധികം മഴ പെയ്യുന്നത്. കുറ്റ്യാടിയിൽ 205 എംഎം വരെ മഴ ലഭിക്കുമെന്നാണ് തമിഴ്നാട് വെതർമാൻ പറയുന്നത്. കേരളത്തിൽ ഇടയ്ക്ക് മഴ കുറഞ്ഞെങ്കിലും നാളെ മുതൽ ലഭിക്കുന്ന മഴയിലൂടെ അത് നികത്താനാകുമെന്നും തമിഴ്നാട് വെർതമാൻ എന്ന പ്രദീപ് പറഞ്ഞു.
4/ 7
ഇന്നുമുതൽ തമിഴ്നാട്ടിലും കനത്ത മഴ പെയ്യുമെന്നാണ് വെതർമാന്റെ മുന്നറിയിപ്പ്. ചെന്നൈ നഗരത്തിലും മറ്റഅ ജില്ലകളിലും സെപ്റ്റംബർ ഏഴുമുതൽ 9 വരെ കനത്ത മഴ തുടരും.
5/ 7
വടക്കൻ ജില്ലകളായ വെല്ലൂർ, കാഞ്ചീപുരം, തിരുവള്ളൂർ, ചെന്നൈ എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിക്കും. അതേസമയം ഇടിമിന്നൽ സാധ്യത കുറയുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
6/ 7
ഫേസ്ബുക്കിൽ 57 ലക്ഷത്തിൽപ്പരം ആളുകൾ തമിഴ്നാട് വെതർമാൻ എന്ന പ്രദീപ് ജോണിനെ ഫോളോ ചെയ്യുന്നുണ്ട്. 2015ൽ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016ൽ വർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധേയമായിരുന്നു.
7/ 7
വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പ്രദീപ് പ്രവചനം നടത്തുന്നത്.