വടകരയിൽ ടാങ്കർ ലോറി മറിഞ്ഞ് പെട്രോൾ ചോർച്ച; ദേശീയ പാതയിൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു
വടകരയിൽ ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പെട്രോൾ ചോർന്നു. ഇന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറി റോഡരികിൽ നിർത്തിയ വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
വടകരയിൽ ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പെട്രോൾ ചോർന്നു. ഇന്ന് പുലർച്ചെ അഞ്ചരയ്ക്കായിരുന്നുസംഭവം . തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
2/ 7
റോഡിന് കുറുകെ മറിഞ്ഞ ടാങ്കറിൽ നിന്ന് പെട്രോൾ ചോർന്നൊഴുകിയതോടെ ഫയർ ഫോഴ്സും പൊലീസും എത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ് .
3/ 7
മറിഞ്ഞ വാഹനത്തിന്റെ സമീപത്തേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല. വാഹന ഗതാഗതം പഴയ റോഡിലൂടെ തിരിച്ചു വിട്ടു.
4/ 7
ടാങ്കറിൽ നിന്ന് പെട്രോൾ റോഡിലൂടെ താഴ്ചയുള്ള സ്വകാര്യ ആശുപത്രി യുടെ ഭാഗത്തേക്കാണ് ഒഴുകുന്നത്.
5/ 7
അപകടം ഒഴിവാക്കാൻ ഫയർ ഫോഴ്സ് ജീവനക്കാർ വെള്ളം തളിക്കുന്നുണ്ട്.
6/ 7
തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.