ശബരി സുഹൃത്തിനെ വിളിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. സുഹൃത്ത് ഇക്കാര്യം പെൺകുട്ടിയുടെ സഹോദരനെ അറിയിക്കുകയും ഇരുവരും ചാണിച്ചൽ കടവിലെത്തുകയും ചെയ്തു. സഹോദരനെ കണ്ടതോടെ പെൺകുട്ടിയും ശബരിയും ആറ്റിലേക്ക് ചാടി. ഉടൻ തന്നെ സഹോദരൻ കൂടെച്ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.