COVID 19 | കോവിഡ് മരണം; ആലപ്പുഴ രൂപതയ്ക്ക് പിന്നാലെ വരാപ്പുഴ അതിരൂപതയും
കോവിഡ് ബാധിച്ചു മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം ദഹിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം ലത്തീൻ കത്തോലിക്കാ സഭയാണ് കൈക്കൊണ്ടത്. ആലപ്പുഴ രൂപതയിൽ ഇതനുസരിച്ചു രണ്ടുപേരുടെ സംസ്ക്കാരവും നടന്നു.
എറണാകുളം: ആലപ്പുഴ രൂപതയ്ക്കു പിന്നാലെ വരാപ്പുഴ അതിരൂപതയും. കോവിഡ് രോഗം ബാധിച്ചു മരിച്ച 91 കാരിയുടെ മൃതദേഹം ദഹിപ്പിച്ചു സെമിത്തേരിയിൽ അടക്കം ചെയ്തു.
2/ 6
കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായ കരുണാലയത്തിലെ അന്തേവാസി കളപ്പുരക്കൽ ലൂസിയുടെ മൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ പ്രകാരം സെമിത്തേരിയിൽ മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് ദഹിപ്പിക്കുകയായിരുന്നു.
3/ 6
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇടയ ലേഖനത്തിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
4/ 6
അതുപ്രകാരമാണ് ഇടവകസമിതി കോവിഡ് പോസിറ്റീവായ മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സെമിത്തേരിയിൽ എല്ലാ കർമങ്ങളോടെയും അടക്കം ചെയ്യുക എന്ന തീരുമാനത്തിലെത്തിയത്.
5/ 6
പള്ളിവികാരി ഫാ.ടൈറ്റസ് കുരിശുവീട്ടിൽ മൃതസംസ്കാര കർമത്തിന് നേതൃത്വം നൽകി.
6/ 6
കോവിഡ് ബാധിച്ചു മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം ദഹിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം ലത്തീൻ കത്തോലിക്കാ സഭയാണ് കൈക്കൊണ്ടത്. ആലപ്പുഴ രൂപതയിൽ ഇതനുസരിച്ചു രണ്ടുപേരുടെ സംസ്ക്കാരവും നടന്നു.