'വോട്ടുകാര്യം വീട്ടുകാര്യം'; കോട്ടക്കൽ നഗരസഭയിലേക്ക് മൽസരിക്കുന്നത് ദമ്പതികൾ
രണ്ടുപേരും ഒരുമിച്ച് ആണ് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്. രണ്ടുപേരെയും ഒന്നിച്ച് കാണുമ്പോൾ നാട്ടുകാർക്ക് സ്വന്തക്കാരെ കാണുമ്പോൾ ഉള്ള ഭാവം.
News18 Malayalam | November 17, 2020, 12:31 PM IST
1/ 6
തെരഞ്ഞെടുപ്പ് കോട്ടക്കൽ വലിയപറമ്പ് സ്വദേശി ടി പി സുബൈറിനും ഭാര്യ സറീനക്കും വീട്ടുകാര്യം ആണ്. കോട്ടക്കൽ നഗരസഭയിലെ പതിനൊന്നാം വാർഡിലും പതിമൂന്നാം വാർഡിലും ഇടതുപക്ഷ സ്ഥാനാർഥികൾ ആയി മൽസരിക്കുന്നത് ഈ ദമ്പതികൾ ആണ്.
2/ 6
രണ്ടുപേരും ഒരുമിച്ച് ആണ് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്. രണ്ടുപേരെയും ഒന്നിച്ച് കാണുമ്പോൾ നാട്ടുകാർക്ക് സ്വന്തക്കാരെ കാണുമ്പോൾ ഉള്ള ഭാവം. വിശേഷങ്ങൾ പറയുന്നതിനിടെ വോട്ടും ചോദിക്കും. ഒരു വീട്ടിൽ നിന്നും എങ്ങനെ രണ്ട് സ്ഥാനാർഥി എന്ന സംശയം സ്വാഭാവികം.
3/ 6
വാർഡ് വനിതാ സംവരണം ആയത് കൊണ്ട് മാത്രം അല്ല ഭാര്യ സ്ഥാനാർഥി ആയതെന്ന് നിലവിലെ മെമ്പർ കൂടിയായ സുബൈർ വിശദീകരിക്കുന്നു. "പതിനൊന്നാം വാർഡ് ലീഗിൽ നിന്നും കഴിഞ്ഞ തവണയാണ് പിടിച്ചെടുത്തത്.
4/ 6
ഒരു പാട് കാര്യങ്ങൾ ഇവിടെ ചെയ്യാൻ സാധിച്ചു. വീട് നിർമാണം , റോഡ് നവീകരണം അങ്ങനെ എല്ലാം. വാർഡ് വനിതാ സംവരണം ആയാലും ഇതിന് ഒരു നല്ല തുടർച്ച വേണം. അങ്ങനെ എല്ലാവരും ചേർന്ന് നിർബന്ധിച്ച് ആണ് സെറീനയെ സ്ഥാനാർഥിയാക്കിയത്. ഞാൻ പതിമൂന്നാം വാർഡിൽ ആണ് മൽസരിക്കുന്നത്". ടി പി സുബൈർ പറഞ്ഞു.
5/ 6
പ്രതീക്ഷിക്കാതെ ആണ് സ്ഥാനാർഥി ആയത് എന്ന് സെറീന പറയുന്നു. " സ്ഥാനാർഥി ആകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും അറിയുന്നവർ ആണ്. പിന്നെ വാർഡിൽ ചെയ്ത കാര്യങ്ങൾ തന്നെ ഏറെ ഉണ്ട് പറയാൻ..ജയിക്കും എന്ന് ഉറപ്പുണ്ട് ".
6/ 6
ഒരുമിച്ച് വോട്ട് ചോദിക്കുന്നത് വേറിട്ട അനുഭവം ആണെന്ന് രണ്ട് പേരും പറയുന്നു. വീട്ടുകാര്യവും കുട്ടികളുടെ കാര്യങ്ങളും എല്ലാം ബന്ധുക്കളെ ഏൽപ്പിച്ച് ആണ് ദമ്പതിമാരുടെ പ്രചരണം. ഒരു വീട്ടിൽ നിന്ന് രണ്ട് മെമ്പർമാർ ഉണ്ടാകുമോ എന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുക ആണ് വോട്ടർമാർ കൂടിയായ നാട്ടുകാർ.