മലപ്പുറം: നീട്ടിപ്പിടിച്ച ഏട്ടന്റെ കൈകളില്‍ യുവാവിന് പുനര്ജന്മം. വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ യുവാവിനെയാണ് സഹോദരന് കൈപ്പിടിയിലൊതുക്കിയത്. ഒതളൂർ കുറുപ്പത് വീട്ടിൽ സാദിഖിന്റെ സഹോദരൻ ഷഫീഖ് ആണ് വഴുതി വീണത്.
പൊടുന്നനെയാണ് അനിയന് കണ്മുന്നില് കാല്‍വഴുതി വീഴുന്നത്. താഴെ നിന്ന ഏട്ടന് സാദിഖിന് സമയം പാഴാക്കാനില്ലായിരുന്നു. അനിയന് രക്ഷാകരങ്ങളുമായി സാദിഖ് ഇരുകൈകളും നീട്ടിപ്പിടിച്ച് അനിയനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
4/ 6
ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്ത് ഷഫീഖ് വീണതിന്റെ ഞെട്ടല്‍ ജ്യേഷഠനായ സാദിഖിന് ഇപ്പോഴും മാറിയിട്ടില്ല. ഒരു കൈപ്പിഴ സംഭവിച്ചാല്‍ ജീവന് വരെ നഷ്ടപ്പെടേക്കാവുന്ന തരത്തിലായിരുന്നു ആ വീഴ്ച.
5/ 6
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട ഓരോരുത്തര്ക്കുമുണ്ടായത് സാദിഖിനുണ്ടായ ഞെട്ടല്‍ തന്നെയായിരുന്നു. ഒരു നിമിഷത്തെ ശ്രദ്ധകൊണ്ട് മാത്രമാണ് ഷഫീഖിനെ രക്ഷിക്കാൻ സാദിഖിന് സാധിച്ചത്.
6/ 6
ഏതായാലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരുമായി നിരവധി പേരാണ് ഷഫീഖിനെയും സാദിഖിനെയും കാണാനായി ഇവരുടെ വീട്ടിലേക്ക് എത്തുന്നത്.