ഏറ്റവും പറ്റിയ സമയം കണ്ടെത്തിയാൽ പി പി ഇ കിറ്റും മാസ്കും ധരിച്ചെത്തി മോഷ്ടിക്കും. എന്തും മോഷ്ടിക്കുമെങ്കിലും കൂടുതൽ താല്പര്യം പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആണെന്ന് പൊലീസ് പറയുന്നു. സി സി ടി വിയിൽ തിരിച്ചറിയാതിരിക്കാനും അസമയത്ത് മറ്റുള്ളവർ സംശയിക്കാതിരിക്കാനുമാണ് മുബഷീർ പി പി ഇ കിറ്റ് ധരിക്കാറുള്ളത്. പ്രതിയെ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.