നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » THERMAL SCANNER SOCIAL DISTANCE AND SANITIZER SSLC PLUSTWO EXAMS BEGINS

    SSLC, PLUS TWO Examinations| തെർമൽ സ്കാനർ, സാമൂഹിക അകലം, സാനിറ്റൈസർ; കർശന മുൻകരുതലോടെ പരീക്ഷകൾക്ക് തുടക്കം

    സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷകൾ തുടങ്ങി. കർശന സുരക്ഷാ മുൻകരുതലുകളോടെയാണ് പരീക്ഷകൾ ആരംഭിച്ചത്.  തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം കൈ കഴുകി സാനിറ്റൈസര്‍ പുരട്ടിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടത്. അധ്യാപകരും വിദ്യാർഥികളും മാസ്കും ധരിച്ചിട്ടുണ്ട്. ഇതേ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി രാവിലെ വിഎച്ച്എസ്ഇ പരീക്ഷകളും നടന്നിരുന്നു. കോവിഡ് കേസുകൾ കൂടുന്നതിനിടെ പരീക്ഷ നടത്തുന്നതിനിടെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തിയിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ട് പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിച്ചത്. അതുകൊണ്ടു വിദ്യാർത്ഥികൾക്ക് മാത്രമല്ല സർക്കാരിനും വെല്ലുവിളിയായിമാറുകയാണ് ഇത്തവണത്തെ പരീക്ഷ.

    )}