ഏതൊക്കെ തരത്തിലുള്ള പ്രചാരണ ബോർഡുകൾ ഉപയോഗിക്കാം, കൊടി തോരണങ്ങൾ എങ്ങനെ നിർമ്മിക്കാം, പ്ലാസ്റ്റിക് കുപ്പി വെള്ളം ഒഴിവാക്കേണ്ട രീതി, സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ പ്രകൃതി സൗഹൃദമായി എങ്ങനെ അലങ്കരിക്കാം, പ്ലാസ്റ്റിക് ഹാരങ്ങൾ ഒഴിവാക്കിയുള്ള സ്വീകരണം, ഭക്ഷണ വിതരണത്തിന് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുക, ഇലക്ഷൻ പ്രചാരണ നോട്ടീസിൽ ഹരിത സന്ദേശങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് കൈപുസ്തകത്തിൽ ഇടംപിടിച്ചിരിക്കുന്നത്.
കൂടാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാലിന്യങ്ങൾ എങ്ങനെ വേർതിരിച്ചു സംസ്കരിക്കാം എന്നിവയെ കുറിച്ചും അവബോധം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവും, പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ ഉത്തരവും കൈപുസ്തകത്തിനൊപ്പം ചേർത്തിട്ടുണ്ട്.