കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച മഹാറാലിയിൽ വൻജനക്കൂട്ടം. യുഡിഎഫ് റാലിയിൽ പങ്കെടുക്കാനായി കോഴിക്കോട് കടപ്പുറത്തേക്ക് ആയിരകണക്കിന് ആളുകൾ ഒഴുകിയെത്തിയ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
2/ 5
ഇത് അറബിക്കടലാണെങ്കിൽ പൗരത്വ നിയമ ഭേദഗതി ഈ കടലിന്റെ ആഴങ്ങളിൽ പിച്ചിച്ചീന്തിയെറിയുമെന്ന് റാലിയിൽ സംസാരിച്ച കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രഖ്യാപിച്ചു.
3/ 5
ഗവർണർക്കെതിരെ രൂക്ഷ വിമർശനവും കപിൽ സിബൽ ഉന്നയിച്ചു. ഗവർണർ ഭരണഘടന വായിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഗവർണർ ഭരണഘടന വായിക്കാൻ ശ്രമിക്കണം. എന്നിട്ടും മനസിലായില്ല എങ്കിൽ താൻ അർഥം പറഞ്ഞുതരാം. ഇത്തരക്കാർക്കുള്ള ഇടമല്ല കേരളമെന്നും കപിൽ സിബൽ പറഞ്ഞു.
4/ 5
ആയിരക്കണക്കിനാളുകളാണ് കോഴിക്കോട് കടപ്പുറം കേന്ദ്രീകരിച്ച് നടന്ന റാലിയിൽ പങ്കെടുത്തത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു.
5/ 5
രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും കാന്തപുരം അബൂബക്കർ മുസല്യർ, ജിഫ്രി മുത്തുകോയ തങ്ങൾ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കളും പങ്കെടുത്തു.