Ration| തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടൺ റേഷനരി പിടികൂടി
തമിഴ്നാട് റേഷൻ കടയിൽ നിന്ന് സംഭരിക്കുന്ന റേഷൻ അരി കളിയിക്കവിള അതിർത്തിയിലെ സ്വകാര്യ ഗോഡൗണുകളിൽ എത്തിച്ച് കേരള വിപണികളിൽ എത്തിക്കുകയാണ് ഇവരുടെ രീതി. (ചിത്രങ്ങൾ- അരുണ്‍ മോഹൻ)
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു ടൺ റേഷനരി പിടികൂടി. പാറശാല പൊലീസ് നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്.
2/ 7
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റേഷനരി കടത്താൻ ശ്രമിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
3/ 7
കൊല്ലംകോട് സ്വദേശി അജിൻ, ഉച്ചക്കട സ്വദേശി സൈമൺ എന്നിവരാണ് പിടിയിലായത്. ഇവർ വാഹനങ്ങളുടെ ഡ്രൈവർമാരാണ്. സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടു.
4/ 7
തമിഴ്നാട് റേഷൻ കടയിൽ നിന്ന് സംഭരിക്കുന്ന റേഷൻ അരി കളിയിക്കവിള അതിർത്തിയിലെ സ്വകാര്യ ഗോഡൗണുകളിൽ എത്തിച്ച് കേരള വിപണികളിൽ എത്തിക്കുകയാണ് ഇവരുടെ രീതി.
5/ 7
രാവിലെ രണ്ട് മണിയോടെ പൊലീസ് പട്രോളിങ്ങിന് ഇടയിലായിരുന്നു ഇവ പിടികൂടിയത്. പാറശാല പോലീസ് കേസെടുത്ത് മേൽ നടപടി സ്വീകരിച്ചു. സ്കോർപ്പിയോയിലും പിക്കപ്പിലുമായിരുന്നു അരി കടത്താൻ ശ്രമിച്ചത്.
6/ 7
പാറശ്ശാല അതിർത്തിയിൽ അരി കടത്ത് വ്യാപകമാണെന്നും പിടിച്ചെടുത്ത അരി ഇഞ്ചിവിളയിലുള്ള ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും പാറശ്ശാല പൊലീസ് അറിയിച്ചു.
7/ 7
പിടിച്ചെടുത്ത അരി സിവിൽ സപ്ലൈസ് കോർപറേഷന് കൈമാറുകയും പ്രതികൾക്കെതിരെ അവശ്യ സാധന നിയമപ്രകാരം കേസെടുക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.