കൊച്ചി: ഒരുമാസത്തിലേറെ നീണ്ട പ്രചാരണങ്ങൾക്ക് ഒടുവില്‍ തൃക്കാക്കര വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിംഗാണ് തൃക്കാക്കരയില്‍. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. ആദ്യ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.96 ശതമാനത്തോളം പേര് വോട്ട് ചെയ്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.