ശബരിമല സന്നിധാനത്ത് മണ്ഡല- മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള 47-മത് തുളസീവന സംഗീതോത്സവത്തിന് തുടക്കമായി.
2/ 6
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ശബരിമല ഉത്സവകാലത്തിന്റെ അവിഭാജ്യ ഘടകമാണ് തുളസീവന സംഗീതോത്സവമെന്ന് മന്ത്രി പറഞ്ഞു.
3/ 6
വർണ, വർഗ ഭേദമില്ലാത്ത ഒരുമയുടെ സമ്മേളനമാണ് ശബരിമല തീർഥാടനം. മണ്ഡല ഉത്സവ കാലത്ത് തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
4/ 6
വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ കെ. രാമൻപിള്ള അധ്യക്ഷത വഹിച്ചു.
5/ 6
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, കെ.എസ്. രവി, സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ്, ഡോ. നെടുങ്കുന്നം ശ്രീദേവ് , പി. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
6/ 6
തുളസീവന സംഗീത സദസിൽ ഡോ. നെടുങ്കുന്നം ശ്രീദേവ് വായ്പ്പാട്ടും പ്രൊഫ. എസ്. ഈശ്വര വർമ വയലിനും ഡോ.ജി. ബാബു മൃദംഗ വും തിരുവനന്തപുരം രാജേഷ് ഘടവും അവതരിപ്പിച്ചു.