ന്യൂഡൽഹി: പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ പി.ജെ ജോസഫിന്റേതാണ് അവസാന വാക്കെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പി.ജെ ജോസഫോ ജോസഫ് ചുമതലപ്പെടുത്തുന്ന ആളോ കത്ത് നല്കിയാല് മാത്രമേ രണ്ടില ചിഹ്നം നല്‍കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.