ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന് വള്ളംകളിയുടെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരം കാണാൻ ടൊവീനോ തോമസുമെത്തി.
2/ 4
അഞ്ചാം മത്സരത്തിൽ യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 17 മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചു.
3/ 4
ഫോട്ടോഫിനിഷില്‍ വിജയികളെ തീരുമാനിച്ചപ്പോള്‍ ഫൈനലിലെ മൂന്നു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്‍ഡു പോലുമില്ലായിരുന്നു. 3:17.99 മിനിറ്റില്‍ ചമ്പക്കുളം ഒന്നാമതെത്തിയപ്പോള്‍ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) രണ്ടാമതെത്തി.
4/ 4
മൂന്നാമതെത്തിയ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് (റേജിംഗ് റോവേഴ്സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്. മറൈന്‍ഡ്രൈവിലെ 960 മീറ്റര്‍ ട്രാക്കില്‍ ആര്‍പ്പു വിളിച്ച് പ്രോത്സാഹിപ്പിച്ച പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്.