തിരുവനന്തപുരം: ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച ഷൊർണൂർ വരെ മാത്രമായിരിക്കും സർവ്വീസ് നടത്തുക. ഷൊർണൂരിനും മംഗലാപുരത്തിനുമിടയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാലാണ് ജനശതാബ്ദി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്നത്. ഫറോക്ക് പാലത്തിലൂടെയും ട്രെയിൻ ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. അതേസമയം കേരളത്തിലെ മറ്റ് പ്രമുഖ പാതകളിൽ നിർത്തിവെച്ചിരുന്ന സർവ്വീസകൾ പുനഃരാരംഭിക്കാനായിട്ടുണ്ട്.
തിങ്കളാഴ്ചയിലെ നാഗർകോവിൽ-മംഗലാപുരം പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകൾ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തിനും മംഗലാപുരത്തിനും ഇടയിൽ സർവ്വീസ് നടത്തില്ല. മംഗലാപുരത്തുനിന്നായിരിക്കും ട്രെയിൻ സർവ്വീസ് ആരംഭിക്കുക. ട്രെയിൻ നമ്പർ 16334 തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ് മംഗലാപുരത്തുനിന്ന് സർവ്വീസ് ആരംഭിക്കും. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി കണ്ണൂരിനും ഷൊർണൂരിനും ഇടയിൽ സർവ്വീസ് നടത്തില്ല. ട്രെയിൻ ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും. കൊങ്കൺ വഴി പോകേണ്ട കൊച്ചിവേളി-ചണ്ഡിഗഢ് സമ്പർക്കക്രാന്തി, എറണാകുളം-നിസാമുദ്ദീൻ മംഗള എന്നീ ട്രെയിനുകൾ പാലക്കാട്, ഈറോഡ്, ജോളാർപേട്ട, റണിഗുണ്ട, ഗുണ്ടൂർ, വിജയവാഡ, നാഗ്പുർ, ഇറ്റാർസി വഴി തിരിച്ചുവിടും