കോട്ടയം: നിയന്ത്രണവിട്ട കാർ റോഡരികിലെ ഗെയിറ്റിന്റെ തൂണിൽ ഇടിച്ച് മൂക്കുകുത്തി നിന്നു. പൊൻകുന്നം പാലാ റോഡിൽ വഞ്ചിമലക്കവലയിൽ രാവിലെ 5.45നായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.