തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിയും കുടുംബവും ഉണ്ടെന്ന് സൂചന. ആറ്റുകാൽ സ്വദേശി ബിന്ദുവിന്റെ മകൾ നിമിഷയും കുടുംബവുമാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളത്. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നതായി ബിന്ദു ചില മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നു ദിവസം മുമ്പ് ഓസ്ട്രേലിയൻ വാർത്താ ഏജൻസി തന്നെ സമീപിച്ചിരുന്നുവെന്നും അവർ കൈമാറിയ കുറേ ചിത്രങ്ങളിൽ നിന്ന് മരുമകനെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞതായും ബിന്ദു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മുഖം മറച്ച സ്ത്രീകളുടെ ചിത്രങ്ങളിൽ നിന്ന് മകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിന്ദു പറഞ്ഞിട്ടുണ്ട്.