ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും. രാത്രി 10.20 ന്റെ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിക്കുന്നത്.
2/ 5
ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. എന്നാൽ പൊലീസ് അനുനയത്തിന്റെ ഭാഗമായാണ് അവർ മുംബൈയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റെടുക്കാൻ തയാറായത്.
3/ 5
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവുമെത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അവരെ അറിയിക്കുകയായിരുന്നു.
4/ 5
വൈകിട്ട് നാലുമണിയോടെ മുംബൈയിലേക്ക് മടങ്ങാൻ തയാറാണെന്ന് തൃപ്തിയും സംഘവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
5/ 5
തൃപ്തിയും സംഘവും തങ്ങുന്ന കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി പ്രതിഷേധിക്കുന്നുണ്ട്.