കാസർകോട്: മാന്യയിൽ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന് ഖാദർ, ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന് സാലി എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്.