അടൂരിൽ മരംവീണ് സ്കൂട്ടർ യാത്രക്കാരനും ജീവൻ നഷ്ടമായി. നെല്ലിമുകൾ സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.