കുറ്റ്യാടിയ്ക്കടുത്ത് ചെമ്പനോട കടന്തറ പുഴയില്‍ കയാക്കിംഗ് പരിശീലനത്തിനെത്തിയ രണ്ട് പേര് ഒഴുക്കില്‍ പെട്ട് മരിച്ചു. ബംഗലുരു സ്വദേശി നവീൻ ഷെട്ടി(41), ആലപ്പുഴ സ്വദേശി എൽവിൻ(40) എന്നിവരാണ് മരിച്ചത്.
2/ 4
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. അഞ്ചു പേരടങ്ങുന്ന സംഘമാണ് പരിശീലനത്തിനെത്തിയത്. കടന്തറ പുഴയുടെ ഭാഗമായ ചെമ്പനോട കള്ള്ഷാപ്പ് പടിയിലാണ് അപകടം നടന്നത്. രണ്ട് വര്‍ഷം മുമ്പ് ആറ് കുട്ടികള്‍ ഇവിടെ മുങ്ങി മരിച്ചിരുന്നു.
3/ 4
ഏറെ അകലെ നിന്നാണ് ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്തിയത്. കുറ്റ്യാടി ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
4/ 4
ബംഗലുരു സ്വദേശി മണി സന്തോഷ്, ഉത്തരഖണ്ഡുകാരനായ അമിത് പാപ്പ, ഡൽഹിയിലെ ബാബു പ്രീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേർ.