പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
ചൈനയിൽ എം.ബി.ബി.എസ് വിദ്യാർഥികളായിരുന്ന ഫായിസും വിഷ്ണുവുമാണ് മരിച്ചത്...
News18 | July 30, 2019, 3:54 PM IST
1/ 3
കോഴിക്കോട്: പയ്യോളിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ രണ്ടുപേർ മരിച്ചു. വടകര കഞ്ഞിപ്പള്ളി തൌഫീഖ് മൻസിലിൽ ഫായിസ്(21), പേരാമ്പ്ര പൈതോത്ത് പത്തോത്തെ വിഷ്ണു(21) എന്നിവരാണ് മരിച്ചത്.
2/ 3
ഇന്നു പുലർച്ചെ ദേശീയ പാതയിൽ അയനിക്കാടിനടുത്ത് കുറ്റിയിൽപ്പീടികയിലായിരുന്നു അപകടം നടന്നത്.
3/ 3
ചൈനയിൽ എം.ബി.ബി.എസ് വിദ്യാർഥികളായിരുന്നു ഫായിസും വിഷ്ണുവും. പഠനത്തിനിടയിലെ അവധിക്കായി നാട്ടിലെത്തിയ ഇരുവരും മറ്റൊരാവശ്യത്തിന് എറണാകുളത്ത് പോയി മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.