തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശികളായ ഉണ്ണിക്കുട്ടൻ (23), നവാസ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7. 15ഓടെ സംസ്ഥാന പാത രണ്ടിൽ പാലോടിനു സമീപം സ്വാമിനഗറിലാണ് അപകടം നടന്നത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യബസിനടിയിലേക്ക് കയറുകയായിരുന്നു. ഇരുചക്ര വാഹനത്തിലെ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഫോട്ടോ- പാലോടിനു സമീപം സ്വാമിനഗറിൽ നടന്ന അപകടം ഫോട്ടോ- പാലോടിനു സമീപം സ്വാമിനഗറിൽ നടന്ന അപകടം ഫോട്ടോ- പാലോടിനു സമീപം സ്വാമിനഗറിൽ നടന്ന അപകടം