ആലപ്പുഴ: മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് സിനിമ, സീരിയല്‍ നടന് ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), എന്നിവര്‍ക്കാണ് പരിക്കേറ്റത്.