അഞ്ചുതെങ്ങ് : മുതലപ്പൊഴിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാനില്ല. 8 വിദ്യാർത്ഥികളാണ് കുളിക്കാനിറങ്ങിയത്. കടക്കാവൂർ എസ്ബിഎച്ച് എസ് ലെ പത്താം ക്ലാസിൽ പഠിക്കുന്ന ഹരിചന്ദ്, ദേവനാരായണൻ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത് . 8 വിദ്യാർത്ഥികളിൽ മൂന്ന് പേർ തിരയിൽ പെടുകയായിരുന്നു. ഗോകുൽ എന്ന വിദ്യാർത്ഥിയെ മത്സ്യതൊഴിലാളികൾ രക്ഷിച്ചു. എന്നാൽ മറ്റ് രണ്ടു പേരെ രക്ഷിക്കാനായില്ല വിദ്യാർത്ഥികൾക്കായി കോസ്റ്റൽ ഗാർഡും, മത്സ്യതൊഴിലാളികളും തെരിച്ചിൽ നടത്തുന്നുണ്ട്.