തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിംഗിടയിൽ അപകടം. രണ്ട് യുവാക്കൾ മരിച്ചു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
2/ 10
ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.
3/ 10
അതിവേഗതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപ്പാസിന് സമീപത്ത് സംഘമായി എത്തിയ യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുകയായിരുന്നു.
4/ 10
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഒരേ വശത്തായാണ് ബൈക്കുകള്‍ വീണുകിടക്കുന്നത്.
5/ 10
വിഴിഞ്ഞം പോലീസ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ തിരുവന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
6/ 10
മുക്കോല ബൈപാസില്‍ സ്ഥിരമായി നടക്കാറുള്ള ബൈക്ക് റേസിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
7/ 10
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ബൈക്ക് റേസിംഗ് നടത്തിയ ഒരു യുവാവിന് പരിക്കേറ്റിരുന്നു. ഇത്തരത്തില്‍ അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
8/ 10
അപകടത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ റോഡ് കഴുകി വൃത്തിയാക്കുന്നു
9/ 10
അപകടത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ റോഡ് കഴുകി വൃത്തിയാക്കുന്നു
10/ 10
അപകടത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ റോഡ് കഴുകി വൃത്തിയാക്കുന്നു