പത്തനംതിട്ട (Pathanamthitta) കുമ്പനാട് (Kumbanad) വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാരുതി ഒമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്.
2/ 8
കുമ്പനാട് ജംങ്ഷനില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാക്കള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
3/ 8
കോയിപ്രം പൊലീസെത്തി മൃതദേഹങ്ങള്‍ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് റോഡില്‍ നിന്നും നീക്കം ചെയ്തു.
4/ 8
അപകടത്തിൽ തകർന്ന ബൈക്ക് റോഡിൽ നിന്നും മാറ്റാനുള്ള പൊലീസിന്റെ ശ്രമം.
5/ 8
അപകടത്തിൽപെട്ട ഒമ്നി വാൻ റോഡിൽ നിന്നും മാറ്റാനുള്ള പൊലീസിന്റെയും നാട്ടുകാരുടെയും ശ്രമം
6/ 8
അപകടത്തിൽ പൂർണമായി തകർന്ന ബൈക്ക് റോഡിൽ
7/ 8
അപകടത്തിൽപെട്ട ബൈക്ക് പൊലീസുകാരും നാട്ടുകാരും ചേർന്ന് റോഡിന്റെ മധ്യത്തിൽ നിന്നും മാറ്റുന്നു
8/ 8
രണ്ടു യുവാക്കളുടെ മരണത്തിന് കാരണമായ അപകടത്തിൽപെട്ട ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോള്‍