തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ പത്താം പ്രതി മുഹമ്മദ് അസ്ലം പിടിയിൽ. പെരിങ്ങമ്മലയിലെ വീട്ടിൽ നിന്നാണ് പ്രതി പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്നു.
2/ 4
ജൂലൈ 12നാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതും അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതും. കേസിൽ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തടക്കം എട്ടുപേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
3/ 4
നേരത്തെ മുഹമ്മദ് അസ്ലം അടക്കം 11 പ്രതികളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആദ്യ ലുക്ക് ഔട്ട് നോട്ടിസിലെ 6 പേർ ഉൾപ്പെടെ എട്ടുപേരാണ് ഇതുവരെ പിടിയിലായത്.
4/ 4
എസ്എഫ്ഐ നേതാക്കളായ ആർ.ശിവരഞ്ജിത്ത്, എൻ.എ.നസീം, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോമൽ എസ്.നായർ, ആദിൽ മുഹമ്മദ്, ഇജാബ്, അക്ഷയ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പലരും കീഴടങ്ങുകയായിരുന്നു.